വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുറംചട്ട | |
Author | എൻ.എൻ. കക്കാട് |
---|---|
Country | ഇന്ത്യ |
Language | മലയാളം |
Publisher | മാതൃഭൂമി ബുക്ക്സ് |
ISBN | 8182648726 |
എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.
ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്രയ്ക്ക് പല അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഓടക്കുഴൽ അവാർഡ് -1985 [1]കവിതയ്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം -1986 [2]., വയലാർ അവാർഡ് - 1986 [3] എന്നിവ അവയിൽ പ്രമുഖമാണ്.
ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ
കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര...
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() പുറംചട്ട | |