കുരുക്ഷേത്രയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാശനഷ്ടങ്ങൾ
ശക്തി
പടനായകരും മറ്റു നേതാക്കളും
Belligerents
കുരുക്ഷേത്രയുദ്ധം
(മഹാഭാരതയുദ്ധം)

കുരുക്ഷേത്രയുദ്ധഭൂമി:ചിത്രകാരന്റെ ഭാവനയിൽ
തിയതി: കൃത്യമായ കാലഘട്ടം ലഭ്യമല്ല
(ബി.സി.6000 – ബി.സി.3000) [1]
18 ദിവസങ്ങൾ നീണ്ടുനിന്നു
സ്ഥലം: കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ[2]
Coordinates: 29°59′00″N 76°49′00″E
ഫലം: പാണ്ഡവ വിജയം
യുധിഷ്ഠിരൻഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി
പാണ്ഡവർ
വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ[൧]
കൗരവർ
ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം[൧]
ധൃഷ്ടദ്യുമ്നൻഭീഷ്മർ
ദ്രോണർ
കർണ്ണൻ
ശല്യർ
അശ്വത്ഥാമാവ്
7 അക്ഷൗഹിണികൾ
ആന= 153,090
രഥം= 153,090
കുതിര= 459,270
കാലാൾ= 765,450
(1,530,900 സൈന്യം)
11അക്ഷൗഹിണികൾ
ആന= 240,570
രഥം= 240,570
കുതിര= 721,710
കാലാൾ=1,202,850
(2,405,700 സൈന്യം)
എട്ടുപേർ ഒഴിച്ച് എല്ലാവരും
(പഞ്ചപാണ്ഡവർ, ശ്രീകൃഷ്ണൻ, സാത്യകി, യുയുത്സു)
നാലുപേർ ഒഴിച്ച് എല്ലാവരും
(അശ്വത്ഥാമാവ്, കൃപർ, കൃതവർമ്മാവ്, വൃഷകേതു)

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിൽ‌ വർണിച്ചിരിക്കുന്ന യുദ്ധമാണ് കുരുക്ഷേത്രയുദ്ധം. ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രരുടെ പുത്രന്മാരും (കൗരവർ), അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവിന്റെ പുത്രന്മാരും (പാണ്ഡവർ) മുഖ്യ എതിരാളികളായി യുദ്ധം ചെയ്തു. ഇപ്പോഴുള്ള ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്തുവെച്ചു നടന്നതിനാൽ കുരുക്ഷേത്രയുദ്ധം എന്നറിയപ്പെട്ടു.[3]. ഇതിഹാസത്തിൽ കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസങ്ങൾ നീണ്ടു നിന്നതായി പറയുന്നു. യുദ്ധത്തിൽ ഇരുപക്ഷത്തുമായി പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്തു നാമാവശേഷമായി. പാണ്ഡവപക്ഷത്ത് ഏഴ് അക്ഷൗഹിണി പടസമൂഹങ്ങൾക്ക് സർവ്വസേനാധിപതിയായി പാഞ്ചാല രാജകുമാരനായ ധൃഷ്ടദ്യുമ്നനും, കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതിയായി ഭീഷ്മരും യുദ്ധം നയിച്ചു. ഒരാൾ അഗ്നിയിൽ നിന്നും, മറ്റൊരാൾ ജലത്തിൽ നിന്നും ജനിച്ചവരായിരുന്നു എന്നാണ് സങ്കല്പം. ഭീഷ്മർമഹാഭാരതയുദ്ധത്തിൽ ആദ്യ പത്തു ദിവസങ്ങൾ സർവ്വസേനാധിപതിയായും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.

I BUILT MY SITE FOR FREE USING